ഇറച്ചിക്കോഴിവില വീണ്ടും കുതിച്ചു

17 May 2026
മുഹമ്മ ഒന്നു പതുങ്ങിയതി നുശേഷം വീണ്ടും കുതിച്ചുയർ ന്ന് ഇറച്ചിക്കോഴി വില. ഒരാ ഴ്ച മുൻപ് കിലോയ്ക്ക് 125 രൂപ യായിരുന്ന കോഴിക്കിപ്പോൾ 160-170 രൂപയായി. ഇതിലും കൂടുതൽ ഈടാക്കുന്നവരു മുണ്ട്. കനത്ത ചൂടിനൊപ്പം കോഴിക്കുഞ്ഞിനു ക്ഷാമവും കൂടിയായപ്പോഴാണ് വിലക്ക യറ്റമുണ്ടായത്. തിരഞ്ഞെടു പ്പിനായി മറുനാടൻ തൊഴി ലാളികൾ കൂട്ടത്തോടെ നാ ട്ടിലേക്കു മടങ്ങിയതും മേഖ ലയ്ക്കു തിരിച്ചടിയായി.
കോഴിക്കുഞ്ഞ് ഉത്പാദന കേന്ദ്രങ്ങളിലും വലിയ ഫാമു കളിലുമെല്ലാം മറുനാടൻ തൊ ഴിലാളികളാണ് കൂടുതലായി ജോലിചെയ്യുന്നത്. കുഞ്ഞു ങ്ങളെ വളർത്തുന്നതും തീറ്റ യും വെള്ളവും നൽകുന്നതു മടക്കമുള്ള പരിപാലനത്തിനും തൊഴിലാളികളെ കിട്ടാത്ത സ്ഥി തിയാണ്. ഇതോടെ പല ഫാമുകളും ഉത്പാദനം കുറയ്ക്കുക യും കുഞ്ഞുങ്ങളെ ഇറക്കുന്ന ത് താത്കാലികമായി നിർത്തു കയും ചെയ്തു. കോഴിക്കുഞ്ഞി ന്റെ വില 11 രൂപയായി കുറഞ്ഞിട്ടുമുണ്ട്.
പുതുതായി കോഴിക്കുഞ്ഞി നെ വാങ്ങി വളർത്തണ മെങ്കിലും ദിവ സങ്ങളെടുക്കും. കൂടു വൃത്തിയാക്കലും അണുനാശനവു മെല്ലാം പൂർത്തിയാക്കി പത്തുമുതൽ 15 വരെ ദിവസം കഴിഞ്ഞാകും ഇനി കോഴിക്കുഞ്ഞുങ്ങളെ വളർ ത്താനാവുക. ഇത് ഇനിയും വില കൂടാനിട യാക്കുമെന്ന് ഈ രംഗത്തു ള്ളവർ പറയുന്നു

ചൂടുകൂടി; കുടിവെള്ളത്തിനും ക്ഷാമം
തൊഴിലാളിക്ഷാമത്തിനു പുറമേ കടുത്ത ചൂടും കുടി വെള്ളക്ഷാമവും സ്ഥിതി വഷ ളാക്കി. ഉയർന്ന താപനില കാരണം കോഴിക്കുഞ്ഞുങ്ങ ളിൽ മരണനിരക്ക് കൂടുന്നതാ യും ഫാം ഉടമകൾ പറഞ്ഞു. ചൂടു നിയന്ത്രണ സംവിധാന ങ്ങൾക്ക് ചെലവേറും.
ആ വ ശ്യത്തിനു കോഴി എത്താത്തതിനാൽ മൊത്ത വ്യാപാര വിപണികളിൽ വില ഉയരുകയാണ്. വെള്ളിയാഴ്ച 120-130 രൂപയാണ് മൊത്ത വില. ഇതിന്റെ പ്രതിഫലനമാ ണ് ചില്ലറവിപണിയിലും പ്രതി ഫലിക്കുന്നത്.
പ്രതിസന്ധി ഹോട്ടൽമേഖലയിലും
ഹോട്ടൽ മേഖലയെയും വി ലക്കയറ്റം ബാധിച്ചു തുടങ്ങി. പാചകവാതക വിലവർധന യും മറ്റു ചെലവുകളും നേരി ടുന്ന ഹോട്ടൽ മേഖലയ്ക്ക് കോഴി വില കൂടുന്നത് കൂനിന്മേൽ കുരുവാകും.
ഇനിയും വില കൂടാനിടയുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു

Top