ഒറ്റയ്ക്കു താമസിച്ചിരുന്ന എൺപതുകാരിയെ കൊലപ്പെടുത്തി കായലിൽ കെട്ടിത്താഴ്ത്തി

ആറു പവനോളം സ്വർണാഭരണം കവർന്നു
സാധുപുരത്ത് തെക്കതിൽ തങ്കമ്മയാണു കൊല്ലപ്പെട്ടത്. കൈയും കാലും തുണികൊണ്ടു ബന്ധിച്ച് കഴുത്തിൽ കല്ലു കെട്ടിയ നി ലയിലാണു മൃതദേഹം കണ്ടത്. വേ ലിയിറക്കം മൂലം വടക്കോട്ടൊഴുകിയ മൃതദേഹം പോലീസും ഫയർഫോഴ്സും ചേർന്ന് കനകക്കുന്ന് ജെട്ടിയി ലെത്തിച്ചു.

തിങ്കളാഴ്ച രാവിലെ മുതൽ ഇവരെ കാണാഞ്ഞതി നാൽ ബന്ധുക്കൾ കനകക്കുന്നു പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേ ക്കര കീരിക്കാട് ജെട്ടിക്കു വടക്ക് കായംകുളം കായലിൽ മൃതദേഹം കണ്ടത്.
അണിഞ്ഞിരുന്ന അഞ്ചു വളകൾ ഉൾപ്പെടെ ആറു പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, കമ്മൽ പോയിട്ടില്ല.

24 വർഷം മുൻപ് ഭർത്താവ് ഭാസ്കരൻ മരിച്ചതിനു ശേഷം തങ്കമ്മ മിക്കവാറും തനിച്ചാണു താമസം. മകൻ സത്യദാസ് കുടുംബവീട്ടിൽനിന്നു വടക്കുമാറിയാണ് താ മസിക്കുന്നത്. ഗൾഫിൽ ജോലിചെയ്യുന്ന ഇദ്ദേഹം കഴി ഞ്ഞ ബുധനാഴ്ചയാണ് അവധിക്കുശേഷം നാട്ടിൽനിന്നു മടങ്ങിയത്. മകൾ ഷൈമോൾ രണ്ടരക്കിലോമീറ്റർ അക ലെയുള്ള പുതിയവിളയിലാണു താമസം.
മൃതദേഹം കണ്ടെത്തിയ കായൽ തൃക്കുന്നപ്പുഴ പോലീസ് പരിധിയിലും വീട് കനകക്കുന്ന് സ്റ്റേഷൻ
അതിർത്തിയിലുമാണ്. തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ലാൽ സി. ബേബി, കനകക്കുന്ന് ഇൻസ്പെക്ടർ സി. അമൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീക രിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർ ച്ചറിയിലേക്കു മാറ്റി.
ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ചെങ്ങന്നൂർ ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാർ, അമ്പലപ്പുഴ ഡിവൈ.എസ്.പി. കെ.എൻ. രാജേഷ്, സ്പെ ഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. മധു ബാബു എന്നിവ രും സ്ഥലത്തെത്തി.

തെളിവു ഫൊറൻസിക്, വിരലടയാള വിദഗ്ധരും ശേഖരിച്ചു. ഡോഗ് സ്വാഡും പരിശോധനയെത്തിയിരു ന്നു. വീടിനു പിന്നിൽ നിലത്തുകിടന്ന അടിവസ്ത്രത്തിൽ മണംപിടിച്ച നായ കായൽത്തീരത്തെത്തി തെക്കോട്ടോ ടി വീണ്ടും തിരികെ കായൽത്തീരത്തെത്തി. മരുമക്കൾ: അമ്പിളി, മണിലാൽ.

പ്രതി പരിചയക്കാരനാകാമെന്ന് പ്രാഥമിക നിഗമനം
തങ്കമ്മയുടെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതൽ അറിയാ വുന്നവരാകാം കൊല നടത്തിയതെന്ന് പോലീസ് കരുതുന്നു. നാട്ടുകാരിൽ ചിലരുടെ മൊഴിയെടുത്തു. തങ്കമ്മ എപ്പോഴും വളയും മാലയും അണിയുമായിരുന്നു. ഊരാൻ കഴിയാഞ്ഞ തിനാലാണോ കമ്മൽ നഷ്ടപ്പെടാഞ്ഞതെന്ന് സംശയിക്കു ന്നു. രണ്ടരപ്പവനോളമുള്ള മാലയും വീട്ടിലുണ്ടായിരുന്നു.
കായലിനോടു ചേർന്ന വീടാണ്. പ്രദേശത്ത് ലഹരിസം ഘങ്ങൾ ശക്തമാണ്. കൊലയ്ക്കു ശേഷം വള്ളത്തിൽ കൊ ണ്ടുപോയി കെട്ടിത്താഴ്ത്തിയതാണെന്ന സംശയത്തിലാണ് പോലീസ്. വീടിനു പിന്നിലെ കായലോരത്തെ ചെങ്കൽക്കെ ട്ട് ഇളകിയിട്ടുണ്ട്. ഈ കല്ലാണ് കെട്ടിത്താഴ്ത്താൻ ഉപയോഗി ച്ചതെന്ന് കരുതുന്നു.

Top