കക്കവാരൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ

കക്കയുടെ ലഭ്യത കുറഞ്ഞു

മുഹമ്മ വേമ്പനാട് കായൽ തീരപ്രദേശങ്ങളിലെ കക്കവാരൽ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞതോടെ തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഗണ്യമായി ഇടിഞ്ഞിരിക്കുകയാണ്. മുൻപ് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ കായലിൽ മുങ്ങി കക്ക ശേഖരിച്ചിരുന്നെങ്കിലും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളും മലിനീകരണവും ലഭ്യതക്കുറവും മൂലം ആ രീതി ഏറെക്കുറെ നിലച്ചിട്ടുണ്ട്. പകരം തൊഴിലാളികൾ കൊല്ലി വല പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് അടിത്തട്ടിൽ നിന്ന് കക്ക വാരുന്ന രീതിയിലേക്കാണ് മാറിയി രിക്കുന്നത്.

എന്നാൽ ഈ രീതിയിലും ശേഖരണം വളരെ കുറവാണന്ന് തൊഴിലാളികൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ദിവസവരുമാനം കുടുംബ ചെലവുകൾക്കു പോലും മതിയാകാത്ത അവസ്ഥയിലാണ്. തണ്ണീർമുക്കം,പുത്തനങ്ങാടി, മുഹമ്മ, പൊന്നാട് തുട ങ്ങിയ മേഖലകളിൽ നിന്ന് നൂറുകണക്കിന് വള്ളങ്ങളിലാണ് തൊഴിലാളികൾ വേമ്പനാട്ടുകായലിൽ നിന്ന് കക്ക ശേഖരിക്കുന്നത്. പ്രതി കൂല കാലാവസ്ഥയെ വെല്ലുവിളിച്ച് കക്ക വാരാൻ കായലിൽ വള്ളമിറക്കുന്ന തൊഴിലാളികൾക്ക് വാരിക്കൊണ്ടു വരുന്ന കക്ക പുഴുങ്ങി ഇറച്ചി ശേഖരിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. കായലോര മേഖലകളിൽ തലമുറകളായി ഈ തൊ ഴിൽ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബങ്ങൾ ഉപജീവനത്തിനായി ഏറെ വലയുക യാണ്. തൊഴിൽ മേഖല തളർന്നതോടെ കക്ക വ്യവസായസഹകരണ സംഘങ്ങളും തകർച്ചയുടെ വക്കിലാണ്. കായലിലെ പ്ലാസ്റ്റിക് മാലിന്യം, ജല മലിനീകരണം, ജലപ്രവാഹത്തി ലെ മാറ്റങ്ങൾ,കക്ക സംഭരണത്തിലെ തടസ്സങ്ങൾ, അശാ സ്ത്രീയ മണൽ ഖനനം എന്നി വയും കക്കയുടെ ഉൽപാദനക്കുറവിന് കാരണമാകുന്നു. കറുത്ത കക്ക ഉൾപ്പെടെയുള്ള ഇനങ്ങളുടെ സ്വാഭാവിക വളർച്ച കുറഞ്ഞതായി വിലയിരുത്തപ്പെടുന്നു.സർക്കാരിന്റെ അടിയന്തര ഇടപെടലിന് പുറമേ കായലിന്റെ ശാസ്ത്രീയ ശുചീകരണം, ഉൽപാദന വർധനവിനുള്ള പദ്ധതികൾ, സ്ഥിരമായ സഹായം എന്നിവ നടപ്പാക്കണമെന്നാണ് കക്ക തൊഴിലാളികളും സം ഘടനകളും ആവശ്യപ്പെടുന്നത്.

Top