കായിപ്പുറം ജെട്ടി പാലം അപകടനിലയിൽ
67 വർഷത്തിലേറെ പഴക്കമുള്ള പാലം
അധികൃതർ കണ്ട മട്ടില്ല
മുഹമ്മ വേമ്പനാട്ടുകായ ലോരത്തെ കായിപ്പുറം ജെട്ടി പാലം ഏതു നിമിഷവും തകർ ന്നു വീഴാവുന്ന നിലയിലായി ട്ടും അധികൃതർക്ക് നിസ്സംഗത. 67 വർഷത്തിലേറെ പഴക്കമു ള്ള പാലം ജനങ്ങളുടെ ജീവനു ഭീഷണിയായിട്ട് വർഷങ്ങളേറെ യായി. ശോച്യാവസ്ഥയിലായ, പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാലം വീതി കുട്ടി പുതുക്കിപ്പണിയണമെന്ന നാട്ടു കാരുടെ നിരന്തര ആവശ്യത്തി ന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ആലപ്പുഴ-മധുര സംസ്ഥാ നപാതയിലെ കായിപ്പുറം ജം ക്ഷനിൽ നിന്നു പാതിരാമണൽ ദ്വീപിലേക്കു എളുപ്പത്തിൽ എത്താൻ കഴിയുന്ന പാതയി ലെ പാലമാണിത്.
മുൻപ് പല സിനിമകളുടെ ഭാഗങ്ങൾ കായിപ്പുറം ജെട്ടി പാ ലത്തിൽ വച്ച് ചിത്രീകരിച്ചിട്ടു ണ്ട്. മുഹമ്മ പഞ്ചായത്തിലെ കള്ളത്തോടിനു കുറുകെ 1958 ഡിസംബറിൽ നിർമിച്ചതാണ് ഈ പാലം. പാലത്തിന്റെ അടി ഭാഗത്തെ ഇരുമ്പ് കമ്പികൾ ദ്രവിച്ചും കോൺക്രീറ്റ് ഭാഗ ങ്ങൾ ഇളകി പൊട്ടിപൊളി ഞ്ഞും അപകടാവസ്ഥയിലാ ണ്. തുരുമ്പെടുത്ത കമ്പികൾ തെളിഞ്ഞു കാണാം. കൈവരി കൾ തകർന്ന പാലത്തിന്റെ ഇരുവശത്തെ കരിങ്കൽക്കെട്ടു കളും ഇളകി. അവ ഇടിഞ്ഞു വീണു തുടങ്ങി. ചെറിയ വാഹനങ്ങൾ മാ ത്രമാണ് പാലത്തിലൂടെ സഞ്ച രിക്കുന്നത്. കേരളത്തിനകത്തു നിന്നും പുറത്തുനിന്നും പാതി രാമണൽ സന്ദർശിക്കാൻ നിത്യേന എത്തുന്നവർ പാലത്തി
ന്റെ പടിഞ്ഞാറേ ഭാഗത്ത് വാഹനം നിർത്തിയിട്ട ശേഷം 100 മീറ്ററോളം നടന്നാണ് കായിപ്പു റം ജെട്ടിയിലേക്ക് ജലയാന ത്തിൽ കയറാൻ പോകുന്നത്. പ്രദേശത്തെ നൂറ്കണക്കിന് വരുന്ന കക്ക, മത്സ്യത്തൊഴിലാ ളികൾ ചെറുവള്ളങ്ങളുമായി പാലത്തിന്റെ അടിയിൽ കുടി കടന്നുപോകുന്നത് പതിവാണ്.
ഏതുസമയവും നിലംപൊത്താവുന്ന പാലത്തിന്റെ അടിയിലുടെ ഉപജീവനത്തിന് വള്ളവുമായി നെഞ്ചിടി പോടെ ഭയന്നാണ് ഞാനടക്കമുള്ള മത്സ്യത്തൊഴിലാളികൾ സഞ്ചരിക്കുന്നത്.
ആർ.വിനോദ്, കക്കാ തൊഴിലാളി
പാതിരാമണൽ ദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് കായിപ്പുറം ജെട്ടി വഴി കൂടിയിട്ടുണ്ട്. കായിപ്പുറം ജെട്ടി പാലം ആധുനികരീതിയിൽ പുനർനിർമിക്കുന്നത് നാടിന്റെ വികസന ത്തിന് കുതിപ്പേകും. ഇതിനായി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.
ടി. കുഞ്ഞുമോൻ, വാർഡ് അംഗം

