ചാകരയുടെ ഇഷ്ടതാരം

30 വർഷത്തിനിടെ സംസ്ഥാനത്ത് തുടർച്ചയായി ചാകരയുണ്ടാകുന്ന ഏക ജില്ലയാണ് ആലപ്പുഴ

ആലപ്പുഴ ലോകത്തിലെ ഏറ്റവും ജൈവസ പന്നമായ സമുദ്രതീരങ്ങളിലൊന്നാണ് ആലപ്പുഴ. മൂന്നുപതിറ്റാണ്ടിന്റെ ചാകരത്തുടർച്ചയുടെ ചരിത്രം ഈ തീരങ്ങൾക്ക് സ്വന്തം. പുറക്കാട്ട് കടപ്പുറത്തെ ചാകരയെപ്പറ്റി അറിയാത്ത മലയാളികളില്ല. 30 വർഷ ത്തിനിടെ സംസ്ഥാനത്ത് തുടർച്ചയായി ചാകരയുണ്ടാകുന്ന ഏക ജില്ലയാണ് ആലപ്പുഴ. 28 വർഷം അമ്പലപ്പുഴ വളഞ്ഞവഴിയിലും 25 വർഷം പുറക്കാടും തുടർച്ചയായി ചാകരയെത്തി. കഴിഞ്ഞവർഷം ഒറ്റ പുന്നയിലാണ് ചാകരയെത്തിയത്.

ഇത്തവണ പല്ലനയിലാണ് ചാകര യുടെ ലക്ഷണം.
കടലിൽനിന്ന് മീനുകൾ കൂട്ടത്തോടെ തീരത്തേക്ക് വരുന്ന പ്രതിഭാസമാണ് ചാകര. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന തീരവാസികൾക്ക് ഇത് കടലിന്റെ അനുഗ്രഹമാണ്. ക്ഷാമവും ദാരിദ്ര്യവും മാറ്റാൻ കടൽ കനിഞ്ഞുനൽകുന്ന അവസരം. സംസ്ഥാനത്ത് ചെല്ലാ നംമുതൽ വലിയഴീക്കൽ വരെ തീര പ്രദേശത്താണ് കൂടുതൽ ചാകരയും. ചെളി അടങ്ങിയ പരപ്പ് കടലായതിനാലാണ് ജില്ലയിൽ കൂടുതലായി ചാകര രൂപപ്പെടുന്നത്.

വർഷകാലത്തോ അതിന് തൊട്ടുപിന്നാലെയോ ചാകര രൂപപ്പെടും. ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പു രൂപത്തിൽ കാണപ്പെടുന്ന ചാകര നാലുമുതൽ അഞ്ചുകിലോമീറ്റർ വരെ നീളത്തിൽ തീരത്തോടുചേർന്നും അഞ്ചുമുതൽ ആറുകിലോ മീറ്റർ കടലിലേക്കുമായാണ് വ്യാപിക്കുന്നത്. ഇതാണ് മീനുകളെ തീരത്തേക്ക് ആകർഷിക്കുന്നത്. കൊഴുവ, ചെമ്മീൻ, മത്തി, അയല തുടങ്ങിയവയാണ് ചാക രയിൽ കൂടുതലായി കരയ്ക്കടി യുന്നത്. പൂവാലൻ, പാട, പരവ, മണങ്ക് എന്നിവയും ലഭിക്കാറുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലാണ് ചാകര. ഇന്ധനവില വർധനയും കടലാക്രമണങ്ങളും പ്രളയവുമെല്ലാം തീരത്തിന് നൽകുന്ന ദുരിത ങ്ങൾക്കിടെ മത്സ്യത്തൊഴിലാളി കളുടെ ആശ്വാസമാണ് ചാകര.

Top