ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയുന്നു

ടൂറിസം വെള്ളത്തിലായി
ആലപ്പുഴ വിനോദസഞ്ചാരികൾ ഏറെയെത്തേണ്ട വിഷുക്കാല ത്തും ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കു നിരാശ. പാശ്ചാ ത്യ മേഖലയിലെ യുദ്ധാനന്തര സാഹചര്യം മുതൽ ചൂട് വരെയാ ണു വിനോദസഞ്ചാരികളെ മടുപ്പിച്ചത്. ഇതോടെ ഹൗസ്ബോട്ടു കൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലയിലുള്ളവർ പ്രതിസന്ധിയിലാണ്.

വേനലവധിക്കാലത്തു വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടിയെ ത്തുമ്പോൾ കുടുംബമായി കൂടുതൽ യാത്ര ചെയ്യാറുണ്ട്. ഇത് ആലപ്പുഴയിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവ് കൂട്ടാറു ണ്ട്. പക്ഷേ, ഇത്തവണ ഇത്തരം യാത്രാസംഘങ്ങളും കുറഞ്ഞു.

ചൂട്: ആഭ്യന്തര സഞ്ചാരികളും കുറഞ്ഞു
കനത്ത ചൂട് അനുഭവപ്പെടുന്ന തിനാൽ ആഭ്യന്തര സഞ്ചാരിക ളും കായൽ യാത്ര ഉപേക്ഷിച്ചു. അൽപമെങ്കിലും തണുപ്പുള്ള ഹിൽ സ്റ്റേഷനുകളിലേക്കാ ണു വിഷു, ഈസ്റ്റർ കാലത്ത് കുടുംബങ്ങൾ പോയത്. തമി ഴ്നാട്, ആന്ധ്ര തുടങ്ങിയ സം സ്ഥാനങ്ങളിൽ നിന്നുള്ളവരു ടെ വരവും ഗണ്യമായി കുറഞ്ഞു.

ഇതോടെ ഹൗസ്ബോട്ടുകൾ ക്കും ഹോംസ്റ്റേ, ഹോട്ടൽ, റി സോർട്ട് തുടങ്ങിയവയ്ക്കും ബു ക്കിങ് കുറഞ്ഞു.

യുദ്ധം: വിദേശികൾ കുറഞ്ഞു
ഗൾഫ് മേഖലയിലെ യുദ്ധം കാ രണം മാർച്ച് മുതൽ യൂറോ പ്പിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്തുന്നതു കു റഞ്ഞു. വിമാന സർവീസുകൾ കുറഞ്ഞതും ഏഷ്യയിലേക്കു ള്ള യാത്ര സുരക്ഷിതമല്ലെന്ന തോന്നലുമാണു കാരണം. മുൻ കുട്ടി ഹോട്ടലുകളും ഹൗ സ്ബോട്ടും ഉൾപ്പെടെ ബുക്ക് ചെയ്തവർ പോലും യാത്ര ഉപേക്ഷിക്കുന്ന സ്ഥിതിയെ ത്തി. വിദേശ യാത്രികരുടെ ബു ക്കിങ് എടുക്കുന്ന ഓരോ ഹൗ സ്ബോട്ടിനും 10-50 ബുക്കിങ്ങു കളാണു റദ്ദായത്.

പാചകവാതക ക്ഷാമവും
പാചകവാ തക്ഷാമം രൂക്ഷാമായതും വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. പാചകത്തി നു മറ്റു മാർഗങ്ങൾ ഉപയോഗിക്കാനാകില്ലെ ന്നതിനാൽ കരിഞ്ചന്തയിൽ നി ന്നു സിലിണ്ടറുകൾ വാങ്ങിയാ ണു ഹൗസ്ബോട്ടുകൾ സർവീ സ് നടത്തുന്നത്.
പുറത്തുനിന്നു മുൻകൂർ തയാറാക്കിയ ഭക്ഷണവുമായി യാത്ര പു റപ്പെടുന്ന ഹൗസ്ബോട്ടുകളുമു ണ്ട്. റിസോർട്ടുകളിലും ഹോട്ടലു കളിലും വിഭവങ്ങളുടെ എണ്ണം കുറച്ചാണു പാചകവാതക ഉപ യോഗം കുറയ്ക്കുന്നത്. വരുമാനം നഷ്ടമാക്കി ക്ലബ്ബിങ്ങും

വലിയ ഹൗസ്ബോട്ടുകളിൽ ഒട്ടേറെ യാത്രാ സംഘങ്ങളെ ബോട്ടു ഒന്നിച്ചു കൊണ്ടുപോകുന്നതും ചെറുകിട ഹൗസ്ബോട്ടുകൾക്കു തിരിച്ചടിയായി.
പലപ്പോഴും അഞ്ചിലേറെ ഹൗസ്ബോട്ടുക ളിൽ യാത്ര ചെയ്യേണ്ടവരെയാ ണ് ഒരു വലിയ ഹൗസ്ബോട്ടിൽ കൊണ്ടുപോകുന്നത്. ഒരു ഗുപ്പായി വരുന്ന വലിയ സംഘ ങ്ങൾ ഇത്തരം വലിയ കൾ ബുക്ക് ചെയ്യാറുണ്ട്. ബുക്കി ങ് ഇല്ലാത്തപ്പോൾ ഓരോ മുറി യിലും ഓരോ കുടുംബമെന്ന രീ തിയിൽ ബുക്കിങ് എടുത്താണ് ഇവ പ്രവർത്തിക്കുക. ഇതോടെ യാത്രികർക്കു സ്വകാര്യത നഷ്ട മാകും. അനുഭവം യാത്രികർ സമൂഹമാധ്യമങ്ങളിൽ പങ്കുവ യ്ക്കുന്നതോടെ ആലപ്പുഴയിലേ ക്കു വരുന്ന സഞ്ചാരികളുടെ എണ്ണം കുറയുമെന്നും മേഖല യിൽ പ്രവർത്തിക്കുന്നവർ ആശ ങ്കപ്പെടുന്നു.

Top