ഡൽഹി മാധവൻ ഇനി മത്സരത്തിനില്ല
മുഹമ്മ മുതിർന്ന കോൺഗ്ര സ് പ്രവർത്തകനായിരുന്ന കുഴി പ്പോട്ടുവെളി കെ.വി. മാധവൻ (ഡൽഹി മാധവൻ) എല്ലാ പഞ്ചാ യത്തു തിരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇതുവരെ ജയിച്ചിട്ടില്ല. എങ്കിലും മത്സരരംഗത്ത് സ്ഥിരം സാന്നിധ്യ മായിരുന്നു. ആദ്യം കോൺഗ്രസിന്റെ സ്ഥാനാർഥിയായും പിന്നീ ട് സ്വതന്ത്ര സ്ഥാനാർഥിയായും ഈ കഴിഞ്ഞ തിരഞ്ഞെടുപ്പുവ രെ മത്സരിച്ചു.
1975-ൽ വയലാർ രവിയോ ടൊപ്പം ഡൽഹിയിൽവെച്ച് നട ന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. അന്ന് ഇന്ദിരാഗാന്ധി ക്കൊപ്പമുള്ള ചിത്രം വളരെ അഭി മാനത്തോടെയാണ് മാധവൻ നാട്ടുകാരെ കാണിച്ചത്. അന്നു മുതൽ കുഴിപ്പോട്ടുവെളി എന്ന തന്റെ വീട്ടുപേര് ഡൽഹി ഹൗസ് എന്നാക്കി. അങ്ങനെ മാധവനെ പിന്നിട് ഡൽഹി മാധവനെന്നപേ രിൽ അറിയപ്പെട്ടു.
എല്ലാ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും വീടിനു മുന്നിൽ ദേശീയപതാകയുയർത്തും ദേശീയ പതാക സൈക്കിളിൽ സഞ്ചരിക്കുകയും ചെയ്യും. തികഞ്ഞ ഗാന്ധിയനായ ഇദ്ദേഹം മരിക്കുന്നതിനു മുൻപുവരെ ചക്കിലാട്ടിയ വെളിച്ചെണ്ണ വിറ്റാണ് ഉപജീവനം നയിച്ചത്. പ്രദേശത്തെ റോഡ്, കലുങ്കുകൾ തുട ങ്ങിയവ പണിയുന്നതിനുവേണ്ടി ഉദ്യോഗസ്ഥർക്കു പരാതികൊടു ക്കകയും ആവശ്യങ്ങൾ അംഗീ കരിക്കുന്നതിനായി സമരവും നടത്തിയിട്ടുണ്ട്.
മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ആശു പത്രി വികസനസമിതി അംഗമാ യി ദീർഘകാലം പ്രവർത്തിച്ചു. വൈക്കം സത്യാഗ്രഹത്തിൽ സ്വാതന്ത്ര്യസമരസേനാനി സി.കെ. കു ഞ്ഞിക്കൃഷ്ണന്റെ അനുയായിയായിരുന്നു മാധവൻ. ഇന്ദിരാഗാന്ധി ആദ്യമായി പട്ടയം കൊടുക്കാൻ കഞ്ഞിക്കുഴിയിലെത്തിയപ്പോൾ മാധവനും ഒപ്പമുണ്ടായിരുന്നു.

