തൊഴിലിന് ഗ്യാരന്റിയില്ല കൂലിയും

കുടിശ്ശിക 42.93 കോടി
ആലപ്പുഴ സാധാരണക്കാരുടെ ഉപജീവന മാർഗമായ തൊഴിലുറപ്പ് പദ്ധതി യിൽ തൊഴിലിനും കൂലിക്കും ഗ്യാ രന്റിയില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രസർ ക്കാർ പകരം കൊണ്ടുവന്ന വിബി ജി ആർഎഎം ജി (വികസിത് ഭാര ത് ഗ്യാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാ മീൺ) പദ്ധതി ആരംഭിക്കാത്തതി നാൽ പണിയില്ലാതെ തൊഴിലാ ളികൾ ദുരിതത്തിലാണ്. ഇതിനി ടെ കൂലി കുടിശ്ശികയും തൊഴിലാ ളികളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടു. ജില്ലയിൽ 42.93 കോടി യാണ് പദ്ധതിയുടെ കുടിശ്ശിക.
കേന്ദ്രവിഹിതം യഥാസമയം അനുവദിക്കാത്തതാണ് കുടിശ്ശിക പെരുകാൻ കാരണം. വിബി ജി ആർ എഎം ജി പദ്ധതി പ്രാബല്യത്തിലാ കുന്നതുവരെ തൊഴിലുറപ്പ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രം ശ്രമിക്കാത്തതും പദ്ധതിയുടെ പ്രവ ർത്തനങ്ങളെ പിന്നോട്ടടിച്ചു. അവി ദഗ്ധ വേതനം ഇനത്തിൽ 18.66 ലക്ഷം രൂപയും വിദഗ്ധ, അർധ വി ദഗ്ധ തൊഴിലാളികളുടെ വേതന ഇനത്തിൽ 4.63 കോടിയും നിർ മാണ സാമഗ്രികൾ വാങ്ങിയ ഇന ത്തിൽ 38.11 കോടി രൂപയുമാണ് കു ടിശ്ശിക. ഡിസംബർ മുതലാണ് കൂലി ഇനത്തിലെ കുടിശ്ശിക. നിർമാണ സാമഗ്രികൾ ഇനത്തിൽ മുഴുവൻ തു കയും കുടിശ്ശികയാണ്.
കേന്ദ്രസർക്കാർ ഫണ്ടടക്കം വെട്ടിക്കുറച്ചിരുന്നു. പദ്ധതി തുട രാൻ താൽപര്യമില്ലെന്ന നിലപാ ടാണ് കേന്ദ്രത്തിന്. തൊഴിലെടു ത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ വേതനം ലഭി ക്കണമെന്നാണ് വ്യവസ്ഥ.

തൊഴിലുറപ്പ് പദ്ധതിയിൽ 2.66 ലക്ഷം കുടുംബം
ജില്ലയിൽ 2.66 ലക്ഷം കുടും ബങ്ങളാണ് തൊഴിലുറപ്പുപദ്ധ തിയിൽ രജിസ്റ്റർ ചെയ്തിരി ക്കുന്നത്. ഇവരിൽ 1.31ലക്ഷം സജീവ കുടുംബങ്ങളും 1.43 ലക്ഷം സജീവ തൊഴിലാളിക ളുമാണുള്ളത്. പദ്ധതി പ്രകാ രം 7727,328 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. പുതിയ പദ്ധതി പ്രകാരം 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സം സ്ഥാനവും വഹിക്കണം. ഇതു കാരണം വർഷം 1,600 കോടി രൂപയാണ് സംസ്ഥാനത്തിന് അധികചെലവ്. നേരത്തേ ഇത് 90:10 എന്ന അനുപാത ത്തിലായിരുന്നു.

Top