പാതയോരത്ത് ശുചിമുറി മാലിന്യം മൂക്കുപൊത്തി നടക്കണോ?
16 May 2026
ക്യാമറകൾ ഉണ്ടെങ്കിലും ഇതുവരെ മാലിന്യംതള്ളിയവരെ കണ്ടെത്താനായിട്ടില്ല
കലവൂർ മുതൽ മാരാരിക്കുളം കളിത്തട്ട് ജംക്ഷൻ വരെ ദേശീയപാതയോരത്ത് വി വിധയിടങ്ങളിൽ ശുചിമുറി മാലി ന്യങ്ങൾ തള്ളുന്നത് പതിവാകു ന്നു. പല സ്ഥലങ്ങളിലും ക്യാമറകൾ ഉണ്ടെങ്കിലും ഇതുവരെ ഉത്തരവാദികളെ കണ്ടെത്താനാ യിട്ടില്ല. രാത്രി ടാങ്കർ ലോറിയിൽ എത്തിച്ചാണ് മാലിന്യം തള്ളുന്ന ത്. പലയിടങ്ങളിലും രാത്രി ടാങ്കർ ലോറികൾ പാർക്ക് ചെയ്തിരി ക്കുന്നത് നാട്ടുകാർ കണ്ടിട്ടുണ്ട ങ്കിലും ദേശീയപാത നിർമാണവു മായി ബന്ധപ്പെട്ട വാഹനമാണ് എന്നു കരുതി ശ്രദ്ധിക്കാറില്ല. കലവൂർ, വളവനാട്, മാരാരിക്കു ളം കളിത്തട്ട് ജംക്ഷൻ എന്നിവിട ങ്ങളിലാണ് സ്ഥിരമായി മാലിന്യ ങ്ങൾ തള്ളുന്നത്.
2 മാസങ്ങൾക്ക് മുൻപ് മാരാരി ക്കുളത്ത് ശുചിമുറി മാലിന്യം തള്ളിയത് ഒരു പ്രദേശത്തെ ജന ങ്ങളെ ആകെ ദുരിതത്തിലാക്കിയിരുന്നു. ദുർഗന്ധവും പകർച്ച വ്യാധി ഭീഷണിയും നാട്ടുകാരെ ആശങ്കയിലാക്കി.
മഴയിൽ മാലിന്യം ഒഴുകി റോഡി ലും എത്തുന്നുണ്ട്. ഇത് വാഹന യാത്രക്കാർക്കും ദുരിതമായിരി ക്കുകയാണ്.
രാത്രി ഈ മേഖലകളിൽ പൊലീ സ് പട്രോളിങ് ശക്തമാക്കിയാൽ മാലിന്യം തള്ളുന്നവരെ കണ്ട ത്താൻ സാധിക്കുമെന്ന് പ്രദേശ വാസികൾ പറഞ്ഞു.

