പാമ്പുകടിയേറ്റാൽ ലക്ഷം രൂപവരെ ചികിത്സാസഹായം

പാമ്പുകടിയേറ്റാൽ ലക്ഷം രൂപവരെ ചികിത്സാസഹായം
Share Email

11 May 2026
മുഹമ്മ പാമ്പുകടിയേറ്റാൽ ചികിത്സയ്ക്ക് വനംവകുപ്പിൽ നിന്നു ലഭിക്കുക ലക്ഷം രൂപവരെ. ഇതി നായി ആശുപത്രിച്ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയകേന്ദ്രം വഴി അപേക്ഷിച്ചാൽ മതി. ചികി ത്സ നടത്തിയ രജിസ്റ്റേഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടു ത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സമർപ്പിക്കുന്ന തീയ തിവരെയുള്ള ബില്ലുകൾ, ആശു പത്രിയിൽ പോകാൻ ഉപയോഗി ച്ച വണ്ടിയുടെ ട്രിപ്പ്ഷീറ്റ് എന്നിവ യും പരിക്കേറ്റയാളുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കി ന്റെ ആദ്യപേജ്, ഡിസ്ചാർജ് സമ്മറി, പാമ്പു കടിച്ചതാണ ന്നുള്ള ഡോക്ടറുടെ സർട്ടിഫി ക്കറ്റ് എന്നിവ ഉൾപ്പെടെ അപേ ക്ഷ നൽകണം. എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം. എല്ലാ ബില്ലുകളുടെയും യഥാർഥ കോപ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സമർപ്പിക്കണ മെന്നും അധികൃതർ വ്യക്തമാക്കു ന്നു. ആലപ്പുഴ ജില്ലയുടെ റേഞ്ച് ഓഫീസ് റാന്നിയിലാണ്.

പാമ്പുകടിയേറ്റുള്ള മരണം: ആശ്രിതർക്ക് നാലുലക്ഷം രൂപ സഹായം പാമ്പുകടിയേറ്റുള്ള മരണത്തി ന് നാലുലക്ഷം രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നു നൽകും. വനംവകുപ്പ് വഴി അപേക്ഷ സമർപ്പിക്കാം. പോ സ്റ്റ്മോർട്ടം റിപ്പോർട്ട്/ മരണ സർ ട്ടിഫിക്കറ്റ് നിർബന്ധമാണ്. വന്യ മൃഗ സംഘർഷത്തെ പ്രതിരോധി ക്കുന്നതിനിടയിൽ കിണറുകൾ, വളപ്പിലെ മതിൽ, വേലികൾ, ഉണക്കുന്ന അറകൾ, എം.എസ്. എം.ഇ. യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭ വിച്ചാൽ പരമാവധി ഒരു ലക്ഷം വരെയും അനുവദിക്കും.

Share Email
Top