ശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതജില്ലയിൽ 27 വരെ മഞ്ഞ അലർട്ട്

22 ശതമാനം മഴക്കൂടുതൽ രേഖപ്പെടുത്തി
ആലപ്പുഴ • വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതി നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 27 വരെ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപി ച്ചു. സംസ്ഥാനത്ത് ആലപ്പുഴയിൽ മാത്ര മാണ് 27 വരെയും മഞ്ഞ അലർട്ട് പ്രഖ്യാ പിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീ റ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭി ക്കുന്ന ശക്തമായ മഴയാണ് ആലപ്പുഴ യിൽ പ്രവചിച്ചിരിക്കുന്നത്.
23 മുതൽ 27 വരെ കേരളം, മാഹി, ലക്ഷ ദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മു തൽ 50 കിലോമീറ്റർ വരെ വേഗമുള്ള) കു ടിയ വ്യാപകമായ നേരിയതോ മിതമായ തോ ആയ മഴയ്ക്ക് സാധ്യതയുള്ളതി നാൽ ജാഗ്രതാ നിർദേശവും പുറപ്പെടുവി ച്ചിട്ടുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീര ങ്ങളിൽ 27 വരെ മത്സ്യബന്ധനത്തിന് പോ കാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 27 വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങ ളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീ റ്റർ വരെയും ചില അവസരങ്ങളിൽ മണി ക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗ ത്തിൽ ശക്തമായ കാറ്റിനും മോശം വസ്ഥയ്ക്കും സാധ്യതയുണ്ട്.
മഴക്കുറവ് പരിഹരിച്ച് ജില്ല കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ യോടെ ജില്ലയിൽ വേനൽമഴ കൂടുതൽ ലഭിച്ചു. നിലവിൽ കഴിഞ്ഞ ദിവസം വരെ 22 ശതമാനം മഴക്കുടുതൽ ജില്ലയിലെ വേനൽമഴയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, കാസർകോട് തു ടങ്ങിയ ജില്ലകളോടൊപ്പം മഴ കൂടുതൽ ലഭിച്ച ജില്ലകളുടെ പട്ടികയിലാണ് ഇപ്പോൾ ആലപ്പുഴ. 325 മില്ലിമീറ്റർ മഴ ലഭിക്കേണ്ട കാലയളവിൽ ജില്ലയ്ക്ക് 396.3 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയുടെ വേനൽമഴയിൽ ഏപ്രിൽ 30 വരെ 42 ശതമാനത്തിന്റെ മഴക്കുറവു ണ്ടായിരുന്നു.
ഈ മഴക്കുറവാണ് കഴിഞ്ഞ 2 ആഴ്ച കളിലെ മഴ കൊണ്ടു മഴക്കൂടുതലിലേ ക്കു മാറിയത്. കഴിഞ്ഞ വർഷം വേനൽ മഴ 49 ശതമാനം കൂടുതലായിരുന്നു.

മിന്നൽ ജാഗ്രതാ
കാർമേ കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരു തലുകൾ സ്വീകരിക്കണം.
ആദ്യ ലക്ഷണം കണ്ടു കഴി ഞ്ഞാൽ ഉടൻ തന്നെ സുരക്ഷി തമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങ ളിൽ തുടരുന്നത് മിന്നലേൽക്കാ നുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും മിന്നലി നും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിട ത്തിനകത്ത് തന്നെ ഇരിക്കുക. പരമാവധി ഭിത്തിയിലോ തറയി ലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദി ക്കുക. വൈദ്യുതോപകരണങ്ങ ളുമായുള്ള സാമീപ്യം ഒഴിവാ ക്കുക.
മിന്നലുള്ള സമയത്ത് ടെലി ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
മൊബൈൽ ഫോൺ ഉപയോഗിക്കാം.
കാർമേഘമുള്ളപ്പോൾ തുറ സ്സായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്ന ത് ഒഴിവാക്കുക.
വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനങ്ങൾ മര ച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
വാഹനത്തിനകത്തു തന്നെ തുടരുക. കൈകാലുകൾ പുറ ത്തിടാതിരിക്കുക.
വാഹനത്തിന കത്തു നിങ്ങൾ സുരക്ഷിതരായി രിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളി ലുള്ള യാത്ര മിന്നൽ സമയത്ത് ഒഴിവാക്കുകയും മിന്നൽ അവ സാനിക്കുന്നത് വരെ സുരക്ഷിത മായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറ ങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുട ങ്ങിയവ നിർത്തി ഉടൻ കരയി ലേക്ക് എത്തണം.
ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചുണ്ട യിടുന്നതും വലയെറിയുന്നതും ഈ സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പി ലോ ഇരിക്കുന്നത് അപകടകര മാണ്.
ഈ സമയത്ത് വളർത്തു മൃഗ ങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് ഇടിമിന്നലേൽ ക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്കു മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തു പോലെ ഉരുണ്ട് ഇരിക്കുക.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാ ഴ്ചയോ കേൾവിയോ നഷ്ടമാ വുകയോ ഹൃദയാഘാതം സംഭ വിക്കുകയോ വരെ ചെയ്യാം. മി ന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാ ഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിനു പ്രഥമ ശുശ്രൂഷ നൽകാൻ മടി ക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷി ക്കാനുള്ള സുവർണ നിമിഷങ്ങ ളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
ഇടിമിന്നൽ സാധ്യത മനസ്സി ലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയിട്ടുള്ള “ദാമിനി’ മൊബൈൽ ആപ്പ് ഉപയോഗിക്കാം

Top