അനന്ത ശയനേശ്വ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം
13 May 2026
മുഹമ്മ കായിപ്പുറം സന്മാർഗ്ഗ സന്ദായിനി ശ്രീ അനന്ത ശയനേശ്വര ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. 18 ന് സമാപിയ്ക്കും. ലോകേശൻ വലിയചിറ ഭദ്രദീപം തെളിച്ചു. . തൃക്കൊടിത്താനം വിശ്വനാഥനാണ് യജ്ഞാചാര്യൻ . ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേ അറയ്ക്കലാണ് യജ്ഞഹോതാവ്. സന്തോഷ് നാരങ്ങാനം, സതീഷ് മൈനാഗപ്പളി എന്നിവരാണ് യജ്ഞപൗരാണികർ. ഷീല മനോഹരൻ തൈവെളി ഭാഗവത സമർപ്പണം നിർവ്വഹിച്ചു. ക്ഷേത്രംതന്ത്രി നീലകണ്ഠൻ നമ്പൂതിരി. ദേവസ്വം പ്രസിഡന്റ് ഡി. തങ്കച്ചൻ, സെക്രട്ടറി എം .പി. ജയ പ്രകാശ്, വൈസ് പ്രസിഡന്റ് വി. കെ. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ആർ.ഹരിഹരൻ, ഖജാൻജി ആർ. വിനോദ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം. കെ. ഉണ്ണിക്കൃഷ്ണൻ, ജി. ജിബിൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

