കുളക്കരയിൽ കിടന്നുറങ്ങിയ യുവാവിനായി തിരച്ചിൽ
മുഹമ്മ കുളക്കരയിൽ മദ്യപിച്ചശേഷം ഉറങ്ങിയ രണ്ടു യുവാക്കളിൽ ഒരാളെ കാണാതായി.
കുളത്തിൽ വീണതാകാമെന്ന സംശയത്തിൽ പുലർച്ചെ മുതൽ ഉച്ചവരെ കുളത്തിൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. കഞ്ഞിക്കുഴി അയ്യപ്പഞ്ചേരി പിആർ ജംക്ഷൻ കുന്നത്താപറമ്പ് വീട്ടിൽ ഹരിദാസ്-രേണുക ദമ്പതികളുടെ മകൻ അഭിമന്യു (24)വിനെയാണ് കാണാതായത്
ഞായറാഴ്ച രാത്രിയാണ് അഭിമന്യുവും സുഹൃത്ത് അനൂപും കുളക്കരയിൽ കിടന്നുറങ്ങിയത്. ഇന്നലെ പുലർച്ചെ 3ന് അനൂപ് ഉറക്കമുണർന്നപ്പോൾ ഒപ്പം കിടന്നിരുന്ന അഭിമന്യുവിനെ കണ്ടില്ല. സമീപത്ത് ഊരിവച്ച ഇയാ ളുടെ ചെരിപ്പ് മാത്രമാണ് ഉണ്ടായിരുന്ന ത്. തുടർന്ന്
സമീപവാസികളും ബന്ധുക്കളും ചേർന്ന് കണ്ടംകുളത്തിന്റെ പരിസരമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
കുളത്തിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണതാകാം എന്ന നിഗമനത്തിൽ ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും മുഹമ്മ പൊലീസും ചേർന്ന് രാവിലെ മുതൽ ഉച്ചയ്ക്ക് 2 വരെ കുളത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനാകാത്തതിനെ തു ടർന്ന് തിരച്ചിൽ നിർത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു. അഭിമന്യു മൊ ബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണ്.
കുളക്കരയിൽ നിന്ന് ഉറക്കത്തിനിടെ എഴുന്നേറ്റ് എങ്ങോട്ടെങ്കിലും പോയെന്ന സംശയത്തിൽ സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്ന് മുഹമ്മ സി.ഐ പറഞ്ഞു. അഭിമന്യുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കുളത്തിന് സമീപത്ത് വൈകി ട്ടും കാത്തിരിപ്പുണ്ട്.

