Chilambhihery Temple
ആര്യക്കര, മുഹമ്മ, Ph: 0478 2865867, 9846055867 ക്ഷേത്ര സന്നിധി : മുഹമ്മ ജംഗ്ഷന് 800 മീറ്റർ വടക്ക്, പഞ്ചായത്ത് ഓഫീസിന് വടക്കുവശത്തു കൂടിയുള്ള ഗ്രാവൽ റോഡ്
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്ര സങ്കേതമാണ് ചിലമ്പിശേരി ശ്രീ മുത്താരമ്മൻ കോവിൽ (ചില മ്പിശേരി കൊടും കാളി ക്ഷേത്രം) 68 വർഷം മുമ്പുവരെ ഈ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടന്നിട്ടുണ്ട് ആശ്രിത വത്സല ആയ ദേവിയെ വ്രതനിഷ്ഠയോടും ആചാരാനുഷ്ഠാനങ്ങളോടും കൂടി പ്രാർത്ഥിച്ചാൽ ഫലം കിട്ടും എന്ന് അനുഭവസ്ഥർ ബോധ്യമുണ്ട്. രോഗശാന്തിയും സമ്പൽസമൃദ്ധിയും നൽകുന്ന ദൈവീക ചൈതന്യം കുടികൊള്ളുന്ന ഈ ക്ഷേത്രസങ്കേതം കാലപ്പഴക്കത്താൽ ക്ഷയിച്ചുപോയി. നാടിനും നാട്ടാർക്കും സമീപസ്ഥർക്കും ഐശ്വര്യം വാരിചൊരിഞ്ഞിരുന്ന ദൈവചൈതന്യം അനുഷ്ഠാനത്തിലും വ്രതനിഷ്ഠയിലും പൂജാദികർമ്മങ്ങൾ ഇലും ഉണ്ടായ ഭംഗം മൂലം ദുരിതങ്ങൾ വിതറുവാൻ തുടങ്ങി ഇതുമനസ്സിലാക്കി ദൈവ പ്രശ്നം വെച്ച് പരിഹാരം കാണുവാൻ ശ്രമിച്ചു. ദൈവ പ്രശ്നപ്രകാരം ഉഗ്രമൂർത്തിയായ ദേവി ചൈതന്യത്തെ ഏതെങ്കിലും പ്രധാന ക്ഷേത്രത്തിൽ ആവാഹിച്ച് ഇരുത്തുവാൻ ശ്രമിച്ചിട്ടും ഈ ദേവി ചൈതന്യംഇവിടം വിട്ടുപോകാൻ സമ്മതിക്കുന്നില്ല. ആയതിനാൽ പരിഹാരകർമ്മങ്ങൾ തന്ത്രി പ്രമുഖൻ മാരായ ബ്രഹ്മശ്രീ അമ്പലപ്പുഴ പുതുമന ഇല്ലം ശ്രീധരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി എന്നിവരുടെ പ്രധാന കാർമികത്വത്തിൽ ചെയ്ത ബാലാലയത്തിൽ പ്രതിഷ്ഠിച്ചു മാസംതോറും പൂജാദികർമ്മങ്ങൾ ചെയ്തുവരികയാണ് ബാലാലയത്തിൽ കുടികൊള്ളുന്ന ദൈവീക ചൈതന്യംങ്ങളായ മുത്താരമ്മ, ഗണപതി, മാടസ്വാമി, യോഗേശ്വരൻ, ബ്രഹ്മരക്ഷസ്സ്, സർപ്പ ദൈവങ്ങൾ എന്നിവർക്ക് അർഹമായ ഇരിപ്പിടം നൽകി ആചാരാനുഷ്ഠാന പ്രകാരം പൂജകൾ ചെയ്താൽ മേൽക്കുമേൽ ഏവർക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും