മദര്‍ തെരേസ ഹൈസ്‌ക്കൂൾ Phone: 954782864038
മുഹമ്മയിലെ ജനങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് തെരേസ ഹൈസ്‌ക്കൂള്‍ 1982 ജൂണ്‍ 1-ന് പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാര്‍മ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാര്‍ത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്‌ക്കൂള്‍ ആരംഭിക്കാന്‍ സഹായകമായത് തുടക്കത്തില്‍ 8 -ാംക്ലാസ്സില്‍ രണ്ടു ഡിവിഷനുകളായി 88 കുട്ടികളുണ്ടായിരുന്ന സ്‌ക്കൂളിന്റെ മാനേജര്‍ ഫാ. മാത്യു പോളച്ചിറയും ടീച്ചര്‍ ഇന്‍ചാര്‍ജ്ജ് ശ്രീമതി ആനി കുഞ്ചെറിയായും ആയിരുന്നു. ശഅരീ. സി. പി. ജയിംസ്, ബി. വാസുദേവന്‍ പിള്ള, ശ്രീമതി അന്നമ്മ കുരുവിള എന്നിവര്‍ അദ്ധ്യാപകരായും ജോയി. ഒ., പാപ്പച്ചന്‍. കെ.സി എന്നിവര്‍ അനദ്ധ്യാപകരായും സ്‌ക്കൂളില്‍ നിയമിക്കപ്പെട്ടു.
സ്‌ക്കൂള്‍ ആരംഭിച്ച് വളരെ വൈകാതെ തന്നെ അതിന്റെ അംഗീകാരം ഹൈക്കോടതി റദ്ദാക്കി. 19-05-82- ല്‍ മാനേജ്‌മെന്റിനുവേണ്ടി പോളച്ചിറയപ്പന്‍ ഒരു സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന നിയമിയുദ്ധത്തുന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് 25-07-1983 -ല്‍ സുപ്രീംകോടതി സ്‌ക്കൂളിന് സ്ഥിരമായി അംഗീകാരം നല്‍കി.
ഈ അനുകൂല വിധി നേടിയെടുക്കുന്നതിനു വേണ്ടി രാവു പകലാക്കി ഓഫീസുകള്‍ കയറിയിറങ്ങി പരാതികള്‍ എഴുതി രേഖകള്‍ ചികഞ്ഞെടുത്തു പിറവിയുടെ വേദന മുഴുവന്‍ പേറിയത് ബഹുമാനപ്പെട്ട പോളച്ചിറയപ്പനാണ്. അന്നത്തെ പ്രൊവിന്‍ഷ്യല്‍ ആയിരുന്ന റവ. ഡോ. തോമസ് മാമ്പ്രയുടെ നിര്‍ലോഭമായ സഹകരണം സ്‌ക്കൂളിനു ലഭിച്ചു. തുടങ്ങിയ കാലത്ത് തുരുത്തുമാലില്‍ വെഞ്ചസ്ലാവുഡ് അച്ചന്‍ സ്തുത്യര്‍ഹമായ സേവനം സ്‌ക്കൂളിനു വേണ്ടി നിര്‍വ്വഹിച്ചു. സ്‌ക്കൂളിന്റെ തുടക്കത്തില്‍ ഫാ. ആന്റണി വള്ളവന്ത്രയുടെ സേവനം സ്‌ക്കൂളിനു ലഭിച്ചു.
25.08.1983 -ല്‍ ഹെഡ്മാസ്റ്ററായി റവ. ഫാ. ജെ.റ്റി. മേടയില്‍ ചാര്‍ജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വര്‍ഷങ്ങളായിരുന്നു. മേടയിലച്ചന്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി. ഇതിന്റ ഫലമായി ആദ്യത്തെ രണ്ടു വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ച് 100% വിജയം നേടി. മേടയിച്ചന്റെ നേതൃത്വത്തില്‍ പുതിയ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ത്തീകരിച്ചു. പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിച്ച പി.റ്റി.എയും സ്‌ക്കൂളിന്റെ നേട്ടങ്ങള്‍ക്ക് നിര്‍ണ്ണായകത്വം വഹിച്ചു. അദ്ധ്യാപകരായിരുന്ന ഗ്രേസമ്മ സിറിയക്, റ്റി.വി. ഗ്രിഗറി, അന്നമ്മ.കെ.കെ, നെല്‍സണ്‍ മാത്യു, ത്രേസ്യാമ്മ തോമസ്, എ.എം. കുഞ്ഞുമോള്‍, ഫാ. ജോര്‍ജ്ജ് കളമ്പാട്ട് സി.എം.ഐ., കെ.എം. ജാന്‍സിമോള്‍ ജോസഫ്, ജോണി സെബാസ്റ്റ്യന്‍, പ്രദീപ്.കെ.കെ., ത്രേസ്യാമ്മ എന്‍.റ്റി, ജോണ്‍.വി എന്നിവര്‍ സ്‌ക്കൂളിനുവേണ്ടി ആത്മാര്‍ത്ഥസേവനം നടത്തി. സ്‌ക്കൂളില്‍ വളരെ പിന്നോക്കം നിന്നിരുന്ന വിദ്യാര്‍ത്ഥികളെ കണ്ടുപിടിച്ച് അവരെ മുന്നിലെത്തിക്കുന്നതിന് ഫാ. ജോര്‍ജ്ജ് കളമ്പാട്ട് സി.എം.ഐ. പ്രത്യേക പരിശ്രമം നടത്തി. 1992 – 93 -ല്‍ സ്‌ക്കൂള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം നടന്നു ആലപ്പുഴ ജില്ലയുടെ സബ് കളക്ടര്‍ ആയിരുന്ന രാജു നാരായണ സ്വാമിയും എഴുത്തുകാരനായിരുന്ന എസ്.എല്‍ പുരം സദാനന്ദനുമായിരുന്നു വിശ്ഷ്ടാതിഥികള്‍. സുവനീറിന്റെ പ്രകാശനവും നടന്നു. തുടക്കത്തില്‍ ഇന്റിവിഡുവല്‍ മാനേജ്‌മെന്റായി പ്രവര്‍ത്തിച്ചുവന്ന സ്‌ക്കൂള്‍ 1994 -ല്‍ സഭയുടെ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജന്‍സിയിലേക്ക് അഫിലിയേറ്റ് ചെയ്തു.
1995-ല്‍ മേടയിലച്ചന്‍ ട്രാന്‍സ്ഫറായ ഒഴിവിലേക്ക് ശ്രീ.റ്റി.കെ. തോമസ് എച്ച്.എം. ആയി നിയമിതനായി. അതേവര്‍ഷം ഫാ. മാത്യു വിത്തുവട്ടിക്കല്‍ ഫാ. മാത്യുസ് ചക്കാലയ്ക്കല്‍, ജയാദേവി അന്തര്‍ജനം എന്നിവര്‍ അദ്ധ്യാപകരായി നിയമിതരായി. മാനേജരായി റവ. ഫാ. മാക്‌സിമിന്റെ സ്തുത്യര്‍ഹമായ സേവനവും സ്‌ക്കൂളിനു ലഭിച്ചു. തുടര്‍ന്ന് സ്‌ക്കൂളിന്റെ വളര്‍ച്ചയില്‍ റവ. ഫാ. മാത്യു വിത്തുവട്ടിക്കല്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. വര്‍ക്ക് ഈസ് വര്‍ഷിപ്പ് എന്ന ആപ്തവാക്യത്തെ മുറുകെ പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെ കാലത്ത് തുടര്‍ച്ചയായി 4 പ്രാവശ്യം 100% വിജയം നേടുവാന്‍ സാധിച്ചു. സ്‌ക്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി അദ്ദേഹം ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി സഴയ സ്‌ക്കൂള്‍ കെട്ടിടം പുതുക്കി പണിയുകയും പുതിയ സ്‌ക്കൂള്‍ കെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.
1998- ല്‍ എച്ച്. എം ആയിരുന്ന ശ്രീ റ്റി.കെ. തോമസ് പുളിങ്കുന്ന് സ്‌ക്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയ ഒഴിവിലേക്ക് ശ്രീമതി ആനി കുഞ്ചെറിയായെ എച്ച്.എം ആയി നിയമിതയായി. സ്‌ക്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വളരെ മികവോടെ നടന്നു. ടീച്ചറിന്റെ പ്രശംസനീയമായ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ഉന്നതവിജയം നേടി.
2002 – ല്‍ ശ്രീമതി ആനി കുഞ്ചെറിയ വിരമിച്ച ഒഴിവില്‍ ശ്രീ. ജോര്‍ജ്ജ്കുട്ടി സി.വി. ഹെഡ്മാസ്റ്ററായി നിയമിതനായി. സ്‌ക്കൂളിന്റെ ഉന്നത വിജയത്തിന്റെ പാരമ്പര്യം അദ്ദേഹം കാത്തുസൂക്ഷിച്ചു. എം.പി യായിരുന്ന ബഹു. വി.എം. സുധീരന്റെ ഫണ്ടില്‍ നിന്നും 5 കമ്പ്യൂട്ടറുകള്‍ സ്‌ക്കൂളിനു ലഭിച്ചു. കൂടാതെ ധനമന്ത്രിയായ ഡോ. റ്റി. എം. ഐസകിന്റെയും എം.എല്‍.എ ഫണ്ടില്‍ നിന്നും 4 കംമ്പ്യൂട്ടറുകള്‍ കഴിഞ്ഞ മാസം സ്‌ക്കൂളിനു ലഭിച്ചു. അദ്ധ്യയനം മെച്ചപ്പെടുത്തുന്നതിനുവേണ്ടി കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കിയ ജനപ്രതിനിധികളോട് സ്‌ക്കൂളിനുള്ള നന്ദി അറിയിക്കുന്നു.
വിവിധ കാലഘട്ടങ്ങളില്‍ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുള്ള ഫാ. മാത്യു പോളച്ചിറ സി.എം.ഐ., റവ. ഫാ. ബരാര്‍ദ്ദ് പാലാത്തറ സി.എം.ഐ., റവ. ഫാ. മാക്‌സിമിന്‍ സി.എം.ഐ., ഫാ. മാത്യു വിത്തുവട്ടിക്കല്‍ സി.എം.ഐ. എന്നിവര്‍ സ്‌ക്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വളരെയേറെ സഹായിച്ചിട്ടുണ്ട്.
2003 ഏപ്രില്‍ 1 മുതല്‍ ശ്രീ. സി.പി. ജയിംസ് ആണ് ഹെഡ്മാസ്റ്റര്‍. സ്‌ക്കൂള്‍ മാനേജര്‍ റവ. ഫാ. ലൂക്കാസ് വിത്തുവട്ടിക്കല്‍ ആണ്. സ്‌ക്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ മെച്ചപ്പെടുത്തി. 8-ാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കി. സ്‌ക്കൂളിലെ എല്ലാ ചടങ്ങുകളിലും വളരെ സന്തോഷത്തോടുകൂടി സജീവമായി അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് മാനേജര്‍ ഫാ. മാത്യു ചക്കാലയ്ക്കല്‍ ആണ്. ശ്രീ. പി. തമ്പി പ്രസിഡന്റായി പി.റ്റി.എയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി നടക്കുന്നു. മദര്‍ തെരേസ എച്ച്. എസ്. ല്‍ ഇപ്പോള്‍ 540 വിദ്യാര്‍ത്ഥികളും 22 ജീവനക്കാരുമുണ്ട്.
അദ്ധ്യാപകരായി ഫാ. തോമസ് അലക്‌സാണ്ടര്‍ ജയിംസ്‌കുട്ടി.പി.എ, ദുര്‍ഗ്ഗാപ്രസാദ്, ജിജോ മാത്യു, പ്രദീപ്.കെ.കെ., ഗ്രേസമ്മ സിറിയക്, ജയാദേവി അന്തര്‍ജ്ജനം, മിനിവര്‍ഗ്ഗീസ്.കെ, ലോട്ടസ് റാണി, മിനി റോസ് ആന്റണി, വിജിമോള്‍ സേവ്യര്‍, സിസിലിയാമ്മ വര്‍ഗ്ഗീസ്, ആന്‍സമ്മ.വി. തോമസ്, ജയ്‌സമ്മ ജോസപ്, മെയ്‌മോള്‍ ജോസഫ്, ബിന്ദു.സി, തോമസ്, പോളീ.പി.വി എന്നിവരും അനദ്ധ്യാപകരായി ശ്രീ. ജോയി.ഒ., ജോണ്‍.വി, ത്രേസ്യാമ്മ എന്‍.റ്റി., രവീന്ദ്രനാഥ്.കെ.ബി എന്നിവരും ജോലി ചെയ്യുന്നു.
ഞങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞുപോയ മാനേജര്‍ ഫാ. ബരാര്‍ദ്ദ്, എച്ച്. എം ആയിരുന്ന ശ്രീ. റ്റി.കെ. തോമസ് അദ്ധ്യാപകരായിരുന്ന റോയി പി ജോസ്, ശ്രീമതി ജാന്‍സി മോള്‍ ജോസഫ്, ശ്രീമതി അന്നമ്മ കുരുവിള എന്നിവര്‍ക്ക് ഈ അവസരത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു.
മുഹമ്മ മദര്‍ തെരേസാ ഹൈസ്‌ക്കൂള്‍ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന ഒരു ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌ക്കൂളാണ് 2002-ല്‍ കേരള സംസ്ഥാനത്ത് കയര്‍ തൊഴിലാളികളുടെ മക്കളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ റ്റി.ജി. വിദ്യാമോള്‍ കയര്‍ ക്ഷേമനിധി ബോര്‍ഡിന്റെ സ്വര്‍ണ്ണമെഡല്‍ നേടുകയുണ്ടായി. സ്‌ക്കൂളിന് റ്റി.വി. തോമസ് മെമ്മോറിയല്‍ ട്രോഫി ലഭിക്കുകയും ചെയ്തു. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 13 പേപ്പറുകളില്‍ 12 പേപ്പറിനും A+ നേടിയ അലക്‌സാണ്ടര്‍ കെ.ജെ. കയര്‍ ക്ഷേമനിധി ബോര്‍ഡിന്റെ സ്വര്‍ണ്ണമെഡല്‍ നേടുകയുണ്ടായി. ഇതുവരെ സ്‌ക്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ 22 എസ്.എസ്.എല്‍.സി ബാച്ചുകളില്‍ 10 ബാച്ചും 100% വിജയം നേടിയിട്ടുണ്ട്. മികച്ച സ്‌ക്കൂളിനുള്ള ട്രോഫി നിരവധി തവണ സ്‌ക്കൂള്‍ നേടിയിട്ടുണ്ട്. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്‌ക്കൂളിനുള്ള അന്തപ്പന്‍ സുപ്രി മെമ്മോറിയല്‍ ട്രോഫി, കടവന്‍ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും, റോട്ടറി ക്ലബ്ബിന്റെ എന്‍.ജെ. ചാണ്ടി മെമ്മോറിയല്‍ ട്രോഫി എന്നിവ തുടര്‍ച്ചയായി 4 പ്രാവശ്യം സ്‌ക്കൂള്‍ നേടി.
വെറും വിജ്ഞാന സമ്പാദനം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത് ഈ ലക്ഷ്യം വെച്ചുകൊണ്ടുള്ള പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളാണ് മദര്‍തെരേസാ എച്ച്.എസില്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ വിജയിക്കന്നു എന്നു പറയുന്നതില്‍ സന്തോഷമുണ്ട്. രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കാണുന്നതിനു ഞങ്ങള്‍ക്കു സാധിച്ചു. വിവിധ മേഘലകളില്‍ അവര്‍ കര്‍മ്മനിരതരാണ്. അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ സാമൂഹ്യപ്രതിബന്ധതയോടുകൂടി ഉത്തമപൗരന്മാരായി ജീവിക്കുന്നു എന്നറിയുന്നതില്‍ അഭിമാനമുണ്ട്.
സ്‌ക്കൂളിന്റെ ഉന്നമനത്തിനു വേണ്ടി കാലാകാലങ്ങളില്‍ പ്രവര്‍ത്തിച്ച മാനേജര്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, നല്ലവരായ നാട്ടുകാര്‍ എന്നിവര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് സ്‌ക്കൂളിന്റെ ലഘുചിത്രം സമര്‍പ്പിക്കുന്നു.