വിദ്യാർഥികളെ അനുമോദിച്ചു

മുഹമ്മ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കെ.ഇ. കാർമൽ സിഎംഐ സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. സ്കൂൾ ടോപ്പർമാരായ കെ.ജെ.അർഥന (99.4%) ശി വാനി(99.2%) കൃപ കൃഷ്ണ (99%) എന്നിവരെയും 90 ശതമാന ത്തിൽ കൂടുതൽ മാർക്ക് നേടിയ 63 കുട്ടികളെയുമാണ് ആദരിച്ചത്. ഇവരെ മന്ത്രി പി.പ്രസാദ് പൊ ന്നാട അണിയിച്ച് അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. സാംജി വടക്കേടത്തിന് മന്ത്രി ഉപ ഹാരം നൽകി.
സ്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ,മുഹമ്മ പഞ്ചായ ത്ത് പ്രസിഡന്റ് അരുൺ മോ ഹൻ, വാർഡ് അംഗം സുനി ഷാ ജി, മീഡിയ കോ- ഓർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.

Top